താമരശ്ശേരി : യുദ്ധ വേളകളിൽ പാലിക്കേണ്ട യാതൊരു മര്യാദയും കാണിക്കാത്ത ഇസ്രായേൽ ഗാസ്സയിൽ നടത്തി കൊണ്ടിരുക്കുന്നത് യുദ്ധമോ പ്രത്യാക്രമണമോ അല്ലെന്നും വംശഹത്യയുടെ പുതിയ സയണിസ്റ്റ് രീതിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം. ഉമ്മർ മാസ്റ്റർ പറഞ്ഞു. 'വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ' നവംബർ 26 മുതൽ ഡിസംബർ 15 വരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിന്റെ താമരശ്ശേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഹമാസ് ഭീകരത പടച്ച് വിടുന്നു എന്ന് പറയാനാകില്ല. പിറന്ന് മണ്ണിൽ ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ ജീവൻ മരണ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇരയാകുന്നത് ഒരു പ്രത്യേക മത വിഭാഗമല്ല. വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും ആതുര സേവന കേന്ദ്രങ്ങളുമുണ്ട്. മനുഷ്യാവകാശങ്ങളുടെ ഗൗരവതരമായ വിഷയം എന്ന നിലയിൽ ഇസ്രായേൽ വേട്ടക്കെതിരെ ലോക മനസാക്ഷി ഉണരണം. പലസ്തീൻ ജനതക്കൊപ്പം നിന്ന ഇന്ത്യൻ പാരമ്പര്യത്തെ തമസ്ക്കരിക്കുകയാണ് കേന്ദ്ര സർക്കാർ വി.എം ഉമ്മർ മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി എ.പി സമദ് സ്വാഗതവും ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു. സൈനുൽ ആബിദീൻ തങ്ങൾ,
സയ്യിദ് അഷ്റഫ് തങ്ങൾ, കെ.എം.അഷ്റഫ് മാസ്റ്റർ, പി.പി.ഹാഫിസ് റഹ്മാൻ, എം സുൽഫിക്കർ, കെ.വി മുഹമ്മദ്, റഫീഖ് കൂടത്തായി, എം. നസീഫ്, പി.പി. ഗഫൂർ , ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, എ.കെ കൗസർ, വി.കെ മുഹമ്മദ് കുട്ടി മോൻ, എ.കെ. അബ്ബാസ്,കെ.സി ഷാജഹാൻ, ഫാസിൽ മാസ്റ്റർ, ഷാഫി സക്കരിയ, അർഷദ് കിഴക്കോത്ത്, നിയാസ് ഇല്ലിപറമ്പിൽ, വാഹിദ് അണ്ടോണ, അൽത്താഫ് ടിപി, റിയാസ് കാരാടി,നദീറലി തച്ചംപൊയിൽ, അലി തച്ചംപൊയിൽ, ഫാസിൽ, മിൻഹാജ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത്,വാർഡ്,മേഖല തലങ്ങളിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.
Post a Comment