കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മഴ കുറഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

 ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. 

വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ പ്രവേശന വിലക്ക് പിന്‍വലിച്ചെങ്കിലും ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു.

Post a Comment

أحدث أقدم