തിരുവമ്പാടി :
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട് അനുബന്ധിച്ച് ഇടപാടുകാർക്ക് വേണ്ടി വൻ സമ്മാന പദ്ധതി ആവിഷ്കരിച്ചിരുന്നു. അതിലൊന്നാണ് ബംബർ നറുക്കെടുപ്പിന് പുറമേ ഓരോ ആഴ്ചയിലും നറുക്കെടുപ്പ് നടത്തി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന പദ്ധതി. 

അതിൻ പ്രകാരം ഉള്ള അഞ്ചാം ഘട്ട പ്രതിവാര നറുക്കെടുപ്പും, നാലാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും തിരുവമ്പാടി സേക്രട്ട് ഹാർട്ട്‌  ഫൊറോന ചർച്ച് വികാരി റവ: ഫാദർ തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു.


 മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ലിസി മാളിയേക്കൽ, പഞ്ചായത്ത് അംഗം ലിസി സണ്ണി, പി.ടി ഹാരിസ്, ജോർജ് പാറേക്കുന്നത്, ബാബു മൂത്തേടത്ത്, ഷിജു ചെമ്പനാനി, ഉമ്മർ മലമ്പാടൻപുത്തൻപുര, സംഘം ഡയറക്ടർമാരായ റോബർട്ട്‌ നെല്ലിക്കാതെരുവിൽ, മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, അക്കൗണ്ടന്റ് പ്രസാദ് തോമസ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post