കട്ടിപ്പാറ : 
നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ നടപ്പിലാക്കിയ വികസന മുന്നേറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും, മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ മുന്നോടിയായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ മുൻ എംഎൽഎയും കൊടുവള്ളി മണ്ഡലം സംഘാടക സമിതി ചെയർമനുമായ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.

ബിപിഒ മെഹറലി വി. എം പദ്ധതി വിശദീകരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ബേബി രവീന്ദ്രൻ, മെമ്പർമാരായ അനിത രവീന്ദ്രൻ, വിഷ്ണു ചുണ്ടൻകുഴി, സിഡിഎസ് ചെയർപേർസൺ ഷൈജ ഉണ്ണി, താമരശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ ജയദാസൻ എം.കെ,ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി പി ശ്രീകുമാർ,പി സി തോമസ്, കെ കെ അപ്പുക്കുട്ടി, സി പി നിസാർ,കെ വി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി,എം സുലൈമാൻ,സലീം പുല്ലടി, പഞ്ചായത്തിലെ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥന്മാർ, തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ സ്വാഗതവും ടി സി വാസു നന്ദിയും പറഞ്ഞു.251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ചെയർമാൻ :
നിധീഷ് കല്ലുള്ളതോട്, ജനറൽ കൺവീനർ :കെ ഗിരീഷ് കുമാർ (ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി), കോർഡിനേറ്റർ: ടി സി വാസു.

Post a Comment

Previous Post Next Post