കോഴിക്കോട് : 
വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം കൂടരഞ്ഞി പഞ്ചായത്തിൽ കൂമ്പാറയിൽ നിർമ്മിക്കുന്ന സ്നേഹ  വീടിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്  നിർവ്വഹിച്ചു.

 സംസ്ഥാനത്ത് 60 കുടുംബങ്ങൾക്ക് വീട് നൽക്കുന്നത്.   
 ജില്ലയിൽ 5 വീടുകളിൽ  5- മത്തെ വീടാണ് കൂടരഞ്ഞിയിലെ കൂമ്പാറയിൽ നിർമ്മിക്കുന്നത്. 

ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഗുണഭേക്തക്കൾ,  അതി ദരിദ്രവിഭാഗത്തിൽപ്പെട്ടവർക്കാണ് വീട് നൽക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള പ്രവർത്തനത്തിനൊപ്പം നാടിന്റെ കണ്ണീരൊപ്പുന്ന മഹത്തായ ദൗത്യത്തിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സർവീസ് സംഘടന.

ജീവനക്കാരും നാട്ടുകാരും , ജനപ്രതിനിധികളും, വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി യൂണിയൻ ജില്ല സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതം പറഞ്ഞു. 

യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ദൈത്രേന്ദ്രകുമാർ.  സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ്, സിന്ധു രാജൻ, ,
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജൻ എൻ ലിനീഷ് എന്നിവർ  സംസാരിച്ചു.  സംഘാടക സമിതി കൺവീനർ ജോസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم