ഓമശ്ശേരി: പഞ്ചായത്ത്തല കേരളോൽസവത്തിന് ഓമശ്ശേരിയിൽ ഉജ്ജ്വല തുടക്കം.ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും എസ്.പി.സി.വിദ്യാർത്ഥികളും ആശാ പ്രവർത്തകരും അങ്കണവാടി വർക്കേഴ്സും ഹരിത കർമ്മ സേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പഞ്ചായത്ത് ജീവനക്കാരും പൊതുജനങ്ങളും അണിനിരന്ന ഉജ്ജ്വല വിളംബര ഘോഷയാത്രയോടെയാണ് 9 ദിവസം നീണ്ടു നിൽക്കുന്ന കേരളോൽസവ മാമാങ്കത്തിന് തുടക്കമായത്.താഴെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച ഘോഷയാത്ര ബാന്റ്,ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്തംഗങ്ങളായ എസ്.പി.ഷഹന,മഹ്‌റൂഫ് തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ നന്ദിയും പറഞ്ഞു.കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലേയും വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലേയും വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.നാടൻ പാട്ട് ഗായിക ശ്രീനിഷ വിനോദ്,പി.ഇ.ശമീന ടീച്ചർ ഗാനമാലപിച്ചു.
ഘോഷയാത്രക്ക് പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,ഡി.ഉഷാദേവി ടീച്ചർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,ആർ.എം.അനീസ്,വി.സി.അരവിന്ദൻ,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,നൗഷാദ് ചെമ്പറ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,ടി.ഇബ്രാഹീം പള്ളിക്കണ്ടി,പി.എ.ഹുസൈൻ മാസ്റ്റർ,വി.കെ.രാജീവ് മാസ്റ്റർ,അബ്ദുൽ നിസാർ പുത്തൂർ,എ.കെ.അബ്ദുൽ ലത്വീഫ്,സി.കെ.വിജയൻ മാസ്റ്റർ,സി.ജി.സുമേഷ് മാസ്റ്റർ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ വി.എം.രമാദേവി,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,ആശ വർക്കേഴ്സ് ടീം ലീഡർ പി.എ.പ്രമീള,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ നേതൃത്വം നൽകി.
7,8 തിയ്യതികളിൽ ഫുട് ബോൾ മൽസരം ഓമശ്ശേരിയിലെ ഇ.കെ.ഉണ്ണി മോയി സാഹിബ് സ്മാരക പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടക്കും.9,10 തിയ്യതികളിൽ വോളിബോൾ മൽസരം ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരത്തെ ഗ്രൗണ്ടിലാണ് നടക്കുന്നത്.11 ന് ബാഡ്മിന്റൻ മൽസരങ്ങൾ താഴെ ഓമശ്ശേരി ഇൻഡോർ സ്റ്റേഡിയത്തിലും 12,13 തിയ്യതികളിൽ ആർട്സ് ഫെസ്റ്റ് ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറും.14 ന് ക്രിക്കറ്റ് മൽസരം ഓമശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിലും സ്പോർട്സ് മൽസരങ്ങൾ കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിലുമാണ് നടക്കുന്നത്.15 ന് രാവിലെ നീന്തൽ മൽസരങ്ങൾ വേനപ്പാറയിൽ വെച്ച് നടക്കും.അന്നേ ദിവസം വൈകുന്നേരം ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന വടം വലി,കബഡി മൽസരങ്ങളോടെ കേരളോൽസവം സമാപിക്കും.
ഫോട്ടോ:പഞ്ചായത്ത്തല കേരളോൽസവത്തോടനുബന്ധിച്ച് ഓമശ്ശേരിയിൽ നടന്ന വിളംബര റാലി.

إرسال تعليق