കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫിയും പഞ്ചായത്ത് തല വിജയികൾക്കുള്ള സർട്ടിഫിക്കറ്റും നൽകി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് പൂലോട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ്, സ്ഥിരം സമിതി അധ്യക്ഷൻ അനിൽ ജോർജ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ, അസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പയത്തോട്, മെമ്പർമാരായ സജിത ഇസ്മായിൽ, വിഷ്ണു ചുണ്ടൻകുഴി,ബിന്ദു സന്തോഷ്, സുരജ കല്ലുള്ളതോട്,അനിത പയോണ, സീന സുരേഷ്, ബ്ലോക്ക് കോർഡിനേറ്റർ അൻഷാദ് മലയിൽ തുടങ്ങിയവർ സംസാരിച്ചു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 ഓവറോൾ ചാമ്പ്യൻമാരായി ചമൽ അംബേദ്കർ സാംസ്കാരിക നിലയം & വായനശാലയെ തിരഞ്ഞെടുത്തു. രണ്ടാം സ്‌ഥാനം ടൗൺ ടീം കട്ടിപ്പാറയ്ക്ക് ലഭിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും പഞ്ചായത്ത് കോർഡിനേറ്റർ നാസർ ചമൽ നന്ദിയും പറഞ്ഞു.
Post a Comment