സോഷ്യൽ മീഡിയയിലൂടെ
"ഇന്നത്തെ ചിന്തകൾ "
എന്ന പരിപാടി 500 എപ്പിസോഡ് പൂർത്തിയാക്കിയ
ഉസ്മാൻ താമരശ്ശേരി യെ നവയുഗ ആർട്സ് ആദരിച്ചു.
കാരാടി യു പി സ്കൂളിൽ ഇന്ന് നടന്ന അനുമോദന യോഗത്തിൽ വെച്ച് നവയുഗ യുടെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്കോട് ഉസ്മാനെ പൊന്നാട അണിയിച്ചു.
നവയുഗ ആർട്സിന്റെ സ്നേഹോപഹാരം ക്ലബ് പ്രസിഡന്റ് കെ പി കൃഷ്ണൻ നൽകി.
ദേവരാജ് ചിറക്കൽ,സുൽഫിക്കർ കാരാടി,
Dr ഹരിദാസൻ, പി കെ രാധാകൃഷ്ണൻ, പ്രജീഷ്, സി ജി സുമേഷ്,ഗോവിന്ദൻ കുട്ടി നായർ, സുകുമാരൻ,
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഉസ്മാൻ താമരശ്ശേരി മറുപടി പ്രസംഗം നടത്തി, തുടർന്ന് പ്രാദേശിക ഗായകർ അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു
ചടങ്ങിന് നവയുഗ ആർട്സ് ജന :സെക്രട്ടറി. വേണു മാസ്റ്റർ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് അധ്യക്ഷതവഹിച്ച ചടങ്ങിന് ബാലകൃഷ്ണൻ പുല്ലങ്കോട് നന്ദിയും പറഞ്ഞു.
Post a Comment