കൂടരഞ്ഞി : കർമ്മലീത്താ സന്യാസിനി സമൂഹം താമരശ്ശേരി സെയിന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ സിസിലി ജോസ്
(സിസിലിയാമ്മ -71) നിര്യാതയായി.

സംസ്കാരം നാളെ (28-11-2023-ചൊവ്വ) ഉച്ചക്ക് 01:45-ന് കൂടരഞ്ഞി മഠം ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.

കൂടരഞ്ഞി തീയട്ടുപറമ്പിൽ പരേതരായ ജോസഫ് മറിയാമ്മ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: പരേതനായ ജോസഫ് കുഞ്ഞപ്പൻ, മേരി വട്ടത്തോട്ടത്തിൽ (മൂവാറ്റുപുഴ), അന്നമ്മ പട്ടരുമഠത്തിൽ (കല്ലൂർക്കാട്), അമ്മിണി, ലൈസമ്മ തറക്കുന്നേൽ (പുല്ലൂരാംപാറ), ലൂസി നെല്ലിക്കത്തെരുവിൽ (കോഴിക്കോട്), ജസീന്ത ചോക്കാട്ട് (ചെന്നൈ), പയസ് (കൂടരഞ്ഞി), ഇമ്മാനുവൽ (യു എസ് എ).

കീഴ്പ്പള്ളി, തോട്ടുമുക്കം, എടൂർ, അങ്ങാടിക്കടവ്, തിരുവമ്പാടി, താമരശ്ശേരി, ചെന്നൈ, മേരിക്കുന്ന് എന്നിവിടങ്ങളിൽ നഴ്സറി ടീച്ചറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

താമരശ്ശേരി ചാവറ ഭവൻ, ചെന്നെ എന്നിവിടങ്ങളിൽ ലോക്കൽ സുപ്പീരിയർ ആയും സേവനം ചെയ്തിട്ടുണ്ട്.

തലശ്ശേരി, താമരശ്ശേരി രൂപതകളിൽ വിവിധ മഠങ്ങളിൽ സേവനം ചെയ്ത ശേഷം കൂടരഞ്ഞിയിലും താമരശ്ശേരി ചാവറ ആശുപത്രിയിലും വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post