കോടഞ്ചേരി : കോടഞ്ചേരി പുലിക്കയത് 40 വർഷം മുമ്പ് എത്തിയതായിരുന്നു ശശി എന്നയാൾ.
കൂലിവേല ചെയ്ത്. കടത്തിണ്ണയിലും ബസ്റ്റോപ്പിലുമൊക്കെയായി ജീവിക്കുകയായിരുന്നു.

 ഇപ്പോൾ പ്രായം ആയതിനാൽ ജോലിക്കൊന്നും പോകാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു.

 നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ ജീവിച്ചു പോരുന്നത്. ഏതെങ്കിലും അഭയ കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് സമ്മതമായിരുന്നു. 

പിന്നീട് പറഞ്ഞു ലീഗൽ വളണ്ടിയർ സെലീന താമരശ്ശേരിയുടെ നേതൃത്വത്തിൽ ഫറോക്കിൽ ഉള്ള സ്നേഹതീരത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 

കോടഞ്ചേരി പോലീസിന്റെ അനുമതിയോടെ  ഫറോക്കിൽ നിന്നും സ്നേഹതീരത്തിന്റെ ട്രസ്റ്റ് അംഗവും. 
ലീഗൽ വളണ്ടിയറുംമായ പ്രേമൻ പറനാട്ടിൽ, സ്നേഹതീരം വൈസ് ചെയർമാൻ സിദ്ധീഖ് കാടാമ്പുഴ ,മുത്തു പേരുമുഖം എന്നിവർ ശശിയെ സ്നേഹ തീരത്തേക്കു കൊണ്ടു പോയി.

Post a Comment

Previous Post Next Post