പുതുപ്പാടി: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനചരണത്തോടനുബന്ധിച്ച് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് കെപിസിസി അംഗം പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു .
യുദ്ധക്കെടുതിയിൽ സമാനതകൾ ഇല്ലാത്ത ദുരിതമനുഭവിക്കുന്ന പീഡിത വിഭാഗത്തോടൊപ്പം ആണ് കോൺഗ്രസ് എന്നും യുദ്ധമല്ല സമാധാനമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈങ്ങാപ്പുഴയിൽ നടന്ന പൊതുസമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡൻറ് അന്നമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യ അതിഥിയായി.
യുഡിഎഫ് കൺവീനർ ബിജു താന്നിക്കാകുഴി,
മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിസി മാത്യു, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ, നവാസ് ഈർപ്പോണ,കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് ദേവസ്യ ചൊള്ളാമഠം,ജനറൽ സെക്രട്ടറി കമറൂദ്ദീൻ അടിവാരം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എൻ.ജി.ബാബു,രതീഷ് പ്ലാപ്പറ്റ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, സലിം മറ്റത്തിൽ,മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് നാസർ പുഴങ്കര ,ഗഫൂർ ഒതയോത്ത്, ജോർജ്ജ് കുരുത്തോല, റഷീദ് മലപുറം, റിയാസ് അടിവാരം, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജാസിൽ എം.കെ, പഞ്ചായത്ത് അംഗങ്ങളായ ബിജു ചേരപ്പനാട്, അമൽ രാജ് ,കർഷക കോൺഗ്രസ് പ്രസിഡണ്ട് സണ്ണി പുലിക്കുന്നേൽ, സജീവൻ പൂവണിയിൽ,കുമാരൻ ചെറുകര,വിജീഷ് കക്കാട്,അസീസ് പിലാക്കൽ ,ഷാജി കാക്കവയൽ,സലീം തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment