ബഹുജനറാലി 4 ന് കൂടത്തായിയിൽ.
ഓമശ്ശേരി:പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പന്ന്യാം കുഴിയിൽ കോഴിയുടെ അറവ് മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധമൊരുക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന ജന പ്രതിനിധികളുടേയും സർവ്വ കക്ഷി ഭാരവാഹികളുടേയും സംയുക്ത യോഗം തീരുമാനിച്ചു.കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധവും മലിന ജലവും ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.അതിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടയിൽ ഫ്രഷ് കട്ട് ദുരിതം ആവോളം അനുഭവിക്കുന്ന പ്രദേശത്തെ പൊതുജനങ്ങളെ വീണ്ടും പരീക്ഷിക്കാനുള്ള യാതൊന്നും അനുവദിക്കേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ ഇതിൽ നിന്നും പിന്മാറണമെന്നും യോഗം അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്തംഗങ്ങളായ എസ്.പി.ഷഹന,ടി.മഹ്‌റൂഫ്,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഒ.പി.സുഹറ,പി.ഇബ്രാഹീം ഹാജി,കെ.ആനന്ദകൃഷ്ണൻ,എം.ഷീല,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ യു.കെ.ഹുസൈൻ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,കെ.കെ.രാധാകൃഷ്ണൻ,വി.മുരളി കൃഷ്ണൻ,എം.പി.രാഗേഷ്,ഒ.പി.അബ്ദുൽ റഹ്മാൻ,നൗഷാദ് ചെമ്പറ,വേലായുധൻ മുറ്റോളി,ഗഫൂർ കൂടത്തായി,ഇബ്രാഹീം പള്ളിക്കണ്ടി,വി.വി.ഹുസൈൻ,ഒ.കെ.നാരായണൻ,വി.കെ.ഇമ്പിച്ചി മോയി,സലാം ആമ്പറ,സത്താർ പുറായിൽ,പുഷ്പാകരൻ,കെ.വി.ഷാജി,സി.പി.ഉണ്ണിമോയി,പി.പി.ജുബൈർ,മുജീബ് കുന്നത്ത് കണ്ടി,ബേബി മഞ്ചേരിൽ,എ.കെ.ശ്രീധരൻ,ടി.ശ്രീനിവാസൻ,ദേവദാസൻ,ബാബു അബ്രഹാം,ബിജു കുന്നും പുറത്ത്,ജോസഫ് ഡാന്റെ,എം.ടി.മുഹമ്മദ് ജുബൈർ,എ.കെ.ശ്രീധരൻ,ബിജു ജോർജ്ജ്,പി.പി.കുഞ്ഞമ്മദ്,മുഹമ്മദ് മുദീർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ചെയർമാനും കെ.കരുണാകരൻ മാസ്റ്റർ വർ.ചെയർമാനും കെ.ആനന്ദകൃഷ്ണൻ ജന:കൺവീനറും മുജീബ് കുന്നത്ത്‌കണ്ടി വർ.കൺവീനറും പി.കെ.ഗംഗാധരൻ ട്രഷററും എം.ഷീജ ബാബു കോ-ഓർഡിനേറ്ററും വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ മറ്റു ഭാരവാഹികളുമായി 101 അംഗ പഞ്ചായത്ത്തല സമരസമിതിക്ക് സർവ്വകക്ഷി യോഗം രൂപം നൽകി.സമരസമിതിയുടെ നേതൃത്വത്തിൽ നവംബർ 4 ന് ശനിയാഴ്ച്ച വൈകു:3 മണിക്ക് കണ്ണിപ്പൊയിലിൽ നിന്നും കൂടത്തായിലേക്ക് ജനകീയ പ്രതിഷേധ റാലിയും തുടർന്ന് കൂടത്തായി ഇവന്റോ ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കൺവെൻഷനും നടക്കും.സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ സർവ്വകക്ഷി സംഘം ജില്ലാ കലക്ടറെ സന്ദർശിക്കാനും തീരുമാനിച്ചു.
Post a Comment