തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം


തിരുവമ്പാടി : 
തിരുഹൃദയ ഫൊറോനാ ദേവാലയം ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. 


നവനാൾ നൊവേനയോടെ നടത്തിയ തിരുനാൾ ആഘോഷം ദിവ്യബലി,പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയോടെയാണ് സമാപിച്ചത്.


താമരശ്ശേരി രൂപത സെമിനാരി റെക്ടർ ഫാദർ ജേക്കബ് അരീത്തറ സമാപനത്തിലെ ദിവ്യബലിക്ക് നേതൃത്വം നൽകി.

 ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ അസി. വികാരി ഫാ. ജിതിൻ പന്തലാടിക്കൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 


പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ , ട്രസ്റ്റി മാരായ ജോൺസൺ പുരയിടത്തിൽ, തോമസ് പുത്തൻപുരയ്ക്കൽ, സണ്ണി വെള്ളാരംകുന്നേൽ . ലി തിൻ മുതുകാട്ടുപറമ്പിൽ , സണ്ണി പെണ്ണാപറമ്പിൽ എന്നിവർ തിരുനാൾ ആഘോഷത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post