പുതുപ്പാടി: മലപുറത്ത് ഓട്ടോ സ്റ്റാന്റിലേക്ക് ടവേര കാർ ഇടിച്ചു കയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്. മലപുറം സ്വദേശികളായ തോട്ടത്തിൽ മനാഫ്, കിളയിൽ സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം സാരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തു നിന്നും പുതുപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ടവേരകാർ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഓട്ടോക്കുള്ളിൽ കുടുങ്ങിയ മനാഫിനെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്.
Post a Comment