തിരുവമ്പാടി:
വൈദ്യൂതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും, കെഎസ്ഇബി ഓഫീസിനു മുൻപിൽ ധർണ്ണയും നടത്തി.
കേരള സർക്കാർ കേരള പിറവി ദിനത്തിൽ വൈദ്യൂതി ചാർജ് കുത്തനെ വർദ്ധിപ്പിച്ചത് ജനങ്ങളെ സംമ്പത്തിച്ച് ഇരുട്ടടിയാണ്.
കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും, നാട്ടിൽ നില നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും എല്ലാം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ ജീവിത ദുരിതം മാത്രം വർദ്ധിപ്പിക്കാൻ ഉപഹരിക്കുന്ന വൈദ്യൂത ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവും കെഎസ്ഇബി സെക്ക്ഷൻ ഓഫീസിനു മുൻപിൽ നിശാ ധർണ്ണ DCC ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന നിശാ ധർണ്ണയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മില്ലി മോഹൻ , മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ, ടി.എൻ സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ , ലിസി മാളിയേക്കൽ, പി.സിജു, ജിതിൻ പല്ലാട്ട് , ഷിജു ചെമ്പനാനി, ബിന്ദു ജോൺസൺ, ഷൈനി ബെന്നി, ഹനീഫ ആച്ചപ്പറമ്പിൽ , ടോമി കൊന്നക്കൽ , ജുബിൻ മണ്ണുകുശുമ്പിൽ , ജോർജ് പാറെക്കുന്നത്ത് , പുരുഷൻ നെല്ലിമൂട്ടിൽ, സജി കൊച്ചുപ്ലാക്കൽ, ബേബിച്ചൻ കൊച്ചുവേലിക്കകത്ത് , ബിനു പുത്തംപുരയിൽ പ്രസംഗിച്ചു.
Post a Comment