കൂടരഞ്ഞി : കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന തിരികെ സ്‌കൂളിൽ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മോൾ കെ ആർ അദ്ധ്യക്ഷത വഹിച്ചു.1,2,10,11,14വാര്‍ഡുകളിലായുള്ള 49 അയല്‍ക്കൂട്ടങ്ങളിലുള്‍പ്പെട്ട അഞ്ഞൂറോളം അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നുകിട്ടിയ ആവേശത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത്.പരിശീലനം ലഭിച്ച
10 റിസോഴ്സ് പേഴ്സൺമാരാണ് 5 വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തതത് കുടുംബശ്രീ മുദ്രാഗീതത്തോട് കൂടിയാണ് പരിപാടി ആരംഭിച്ഛത്.
തുടർന്ന് മാലിന്യമുക്ത പ്രതിഞ്ജ ചൊല്ലി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായറോസ്‌ലി ജോസ് , ജോസമോൻ മാവറ, വി എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു,ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ,ബാബു മൂട്ടോളി,ജോണി വളിപ്ലക്കൽ,മോളി തോമസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ സോളി ജെയ്സൺ സിഡിഎസ് അംഗങൾ ആയ സിന്ധു ബിനോയ്, ഗ്രൈസി ചാക്കോ, സജിത ചാക്കോ, റീന ബേബി, സുമതി രാജൻ എന്നിവർ സംസാരിച്ചു. ക്ലാസുകളിലും, വിദ്യാലയങ്കണത്തിലും പഴമയുടെ ഓർമ്മകൾ പുതുക്കി. വിവിധ കളികൾ അരങ്ങേറി.
Post a Comment