തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഭിന്നതാളം 23  സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നടത്തി. 


വൈസ് പ്രസി ഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ഷൈനി ബെന്നി, മഞ്ജു ഷിബിൻ സെക്രട്ടറി ബിബിൻ ജോസഫ് , കെ ഡി ആന്റണി, ഷൈനി ബെന്നി,
ജില്ലാ ശിശുക്ഷേമ ഓഫീസർ സബീന ബീഗം,സി.ഡി പി ഒ സ്മിത, ഐ.സി.ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ ,ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം,സിസ്റ്റർ ആൻഗ്രേസ്, സുബൈദ എടോളി പള്ളി,ജോഷി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. സുപ്രസിദ്ധ പിണണി ഗായിക നിയാ ചാർളി മുഖ്യാഥിതിയായി ഗാനം ആലപിച്ചു.

തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. എഴുപതോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.

Post a Comment

Previous Post Next Post