കൂടരഞ്ഞി : മുക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഇന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കൂടരഞ്ഞി ടൗണിലൂടെ കലോത്സവ വിളംബര യാത്ര നടത്തി.
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്. അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് വിളംബര യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
മുക്കം എ.ഇ.ഒ ദീപ്തി ടി, സ്കൂളിലെ പ്രധാന അധ്യാപകരായ ബോബി ജോർജ് , സജി ജോൺ, സിസ്റ്റർ ദീപ്തി , വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മോൻ മാവറ, സ്കൂൾ പിടിഎ പ്രസിഡന്റ് ജോസ് ഞാവള്ളി, എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് സണ്ണി പെരുകില്ലം തറപ്പേൽ, അധ്യാപകർ പിടിഎ അംഗങ്ങൾ മാതാപിതാക്കൾ പഞ്ചായത്ത് മെമ്പർമാർ, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment