സാറാ തോമസിന് താമരശേരി അൽഫോൻസാ സ്കൂളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിക്കുന്നു
കോഴിക്കോട്:
കൊച്ചിയിലെ കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ച വിദ്യാർഥി സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.
സാറയുടെ മൃതദേഹം പൊതുദർശനത്തിനായി താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്.
നവകേരള സദസ്സുമായ ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോഴിക്കോടു ജില്ലയിൽ ഉണ്ടായിരുന്നു. മുക്കത്തെ പരിപാടി കഴിഞ്ഞ് കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് നവകേരള സദസ്സിനായി പ്രത്യേകം തയാറാക്കിയ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താമരശേരിയിൽ എത്തിയത്.
സാറയുടെ സംസ്കാരം നാളെ (27-11-2023-തിങ്കൾ) രാവിലെ 09:00-ന് ഈങ്ങാപ്പുഴ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
Post a Comment