കോടഞ്ചേരി : 
വേളംങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്തർ ദേശീയ ചെറു ധാന്യവർഷത്തോടനുബന്ധിച്ച് സ്റ്റേറ്റ് എൻ.എസ്.എസ് സെൽ നിർദ്ദേശിച്ച പദ്ധതിയായ ശ്രീ അന്നപോഷൺ
മാഹിൻ്റെ തിരുവമ്പാടി ക്ലസ്റ്റർ തല ഉദ്ഘാടനം  തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ 
രതീഷ് റ്റി നിർവ്വഹിച്ചു.


ചെറു ധാന്യങ്ങളായ മണിച്ചോളം, ഉഴുന്ന്, ചെറുപയർ, വൻപയർ എന്നിവ സ്ക്കൂളിൻ്റെ പോളി ഹൗസിൽ നിലമൊരുക്കി വിതച്ചു കൊണ്ടാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

സ്ക്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, സിസ്റ്റർ സുധർമ്മ , വോളണ്ടിയേഴ്സായ അൻസിറ്റ പീറ്റർ, അലീഷ ജിമ്മി എന്നിവർ    പ്രസംഗിച്ചു.
 വോളണ്ടിയർ ലീഡേഴ്സ് ഫേബ മത്തായി, ഗൗതം പി രാജു, ബ്രിൻ്റോ റോയ്, ലിയ ജോസഫ്, പ്രോഗ്രാം ഓഫീസർ സ്മിത കെ എന്നിവർ പദ്ധതിക്കു നേതൃത്വം നൽകി.

Post a Comment

أحدث أقدم