ഓമശ്ശേരി:നഷ്ടപ്പെട്ട തുക തിരികെ നൽകി യുവാവ് മാതൃകയായി.
മാനിപുരം കൊളത്തക്കര എം ആർ പി എൽ പെട്രോൾ പമ്പ് ജീവനക്കാരനായ പാലക്കൽ മുജീബിന്റെ മകൻ മിൻഹാജാണ് ഉടമസ്ഥനെ തേടിപിടിച്ച് പണം തിരികെ നൽകിയത്. പമ്പിൽ ജോലി ചെയ്യുന്നതിനിടെ പരിസരത്ത് വെച്ച് പണം കളഞ്ഞു കിട്ടുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ഓമശ്ശേരി തെച്ച്യാട് സ്വദേശിയായ ഉടമസ്ഥൻ റഫീഖ് തേടിപ്പിടിച്ച് പണം തിരികെ നൽകി.
പെട്രോൾ പമ്പ് ആരംഭിച്ചത് മുതൽ ജീവനക്കാരനായ മിൻഹാജ് മറ്റുള്ളവർക്ക് മാതൃകയാണെന്ന് പമ്പ് ഉടമസ്ഥരായ കെ കെ അബ്ദുള്ളക്കുട്ടി, കെ കെ മജീദ്, മൊയ്തീൻ കുട്ടി എന്നിവർ പറഞ്ഞു. മിൻഹാജിന്റെ സൽപ്രവർത്തനത്തിന് പാരിതോഷികം നൽകുമെന്നും ഉടമസ്ഥർ അറിയിച്ചു.

إرسال تعليق