താമരശ്ശേരി:
താമരശ്ശേരി ചുടലമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന സംഘടനയായ കനിവ് ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആംബുലൻസ് സമർപ്പണം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ആഷിഖ് ചുടലമുക്ക് താക്കോൽ ഏറ്റുവാങ്ങി.നൗഫൽ അനുരാഗ് എംഎൽഎക്കുള്ള സ്നേഹോപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ സാബിത്ത് എകെ അധ്യക്ഷത വഹിച്ചു. അരീക്കൽ മൂസ ഹാജി,പിസി മജീദ്,മഹർ അബ്ദുറഹ്മാൻ, ജൗഹർ,റാഫി ആരാമ്പ്രം,ബാവ
കൂടാത്തായി,ഷാഫി കെപിഎം,രാജീവൻ, ആലി വിപി,സോജിത്ത്,അഷ്റഫ് കുടുക്കിൽ, അബ്ദുറഹ്മാൻ വിപി,ഉബൈദ് , എസി,നൗഫൽ കെപി,അനസ് ,പട്ടാണി, ഹംസ,ഉമ്മർ,മുഹമ്മദ് ബിച്ചവൻ,എന്നിവർ സംബന്ധിച്ചു. ആംബുലൻസ് ഓണേഴ്സ്& ഡ്രൈവേഴ്സ് അസോസിയേഷൻ താമരശ്ശേരി സോണൽ സെക്രട്ടറി അജ്മൽ വിപി സ്വാഗതവും സിദ്ധീഖ് വാവ നന്ദിയും പറഞ്ഞു...

إرسال تعليق