മുക്കം :
നവംബർ 26 ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ
സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽഎ നിർവഹിച്ചു.
കോഴിക്കോട് റോഡിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപത്തെ അപ്പുണ്ണി ആർക്കേസിലാണ് സംഘാടക സമിതിഓഫീസ് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി ബാബു
നോഡൽ ഓഫീസർ വിനയ് രാജ് . വി.കെ വിനോദ്. ജില്ലാ പഞ്ചായത്തംഗം വി.പി ജമീല, നഗരസഭ വൈസ് ചെയർ പേഴ്സൺ അഡ്വക്കറ്റ് ചാന്ദിനി,
നഗരസഭാ കൗൺസിലർമാർ സംഘാടകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് സംഘാടക സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി
Post a Comment