താമരശ്ശേരി :
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ താമരശ്ശേരി ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രകടനവും ധർണയും നടത്തി.

പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക 18% ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ. 

 കേരളത്തിലെ മുഴുവൻ ട്രഷറികൾക്കു മുമ്പിലും വഞ്ചനദിനമാ യിട്ടാണ് ധർണ്ണയും പ്രകടനവും നടത്തിയത്.
  ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഹുസൈന്റെ അധ്യക്ഷതയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌  മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
 കെപി കൃഷ്ണൻ സ്വാഗതവും ചിന്നമ്മ ജോർജ് നന്ദിയും പറഞ്ഞു
 കരുണാകരൻ മാസ്റ്റർ, കോമളവല്ലി,  എബ്രഹാം മാസ്റ്റർ,ഹരിദാസൻനായർ, അഹമ്മദ് കുട്ടി മാസ്റ്റർ, അബൂബക്കർകുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post