കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണിസ് യു.പി സ്കൂളിൽ  Oisca , NGC എന്നീ ക്ലബുകളുടെ  ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണം നടത്തി.

 കുട്ടികളെ  ഔഷധസസ്യങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ , 80ൽ പരം ഔഷധ സസ്യങ്ങൾ ഉൾകൊള്ളുന്ന വിദ്യാലയ ഔഷധ ഉദ്യാനം കുട്ടികളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് പി.എ പരിപാടി  ഉദ്ഘാടനം ചെയ്തു.

 " ചെടിയറിയാം ഗുണമറിയാം "എന്ന വിഷയത്തിൽ ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ ജാഫർ സാദിക്  ക്ലാസെടുത്തു.

 അദ്ധ്യാപകരായ ജിജി എം തോമസ്, ഷേർലി വിജെ അനൂപ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് പുറമെ പൊതുജനങ്ങളിലേക്കും ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു നൽകുന്നതിനുള്ള കർമ്മ പരിപാടികൾ സ്കൂൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

Post a Comment

Previous Post Next Post