കൊല്ലം : ഓയൂരിലെ ആറു വയസുകാരി വീട്ടിലേക്ക് മടങ്ങി. കൊല്ലം വിക്ടോറിയ ആശുപത്രിയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. ചൊവ്വാഴ്ചയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടായിരുന്നു ആറു വയസുകാരിയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്.

അതേസമയം കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലാണ്. 
പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രതികൾ വാഹനത്തിൽ പോയ കൂടുതൽ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു.

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പൊലീസ് പുറത്തുവിട്ടിരുന്നു. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം. പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും."
 

Post a Comment

Previous Post Next Post