ഓമശ്ശേരി :
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആഗ്നയാമിക്ക് നാളെ 2 മണിക്ക് സ്കൂളിൽ സ്വീകരണം നൽകുന്നു.
പി ടി എ യുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം കോഴിക്കോട് പാർലമെന്റ് അംഗം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.
വർണപ്പട്ടം എന്ന കവിതാ സമാഹാരം രചിച്ച് രചനാലോകത്ത് പ്രശസ്തയായ അഞ്ചു വയസുകാരി ആഗ്നയാമിക്ക് കഴിഞ്ഞ ദിവസമാണ് ലോക അംഗീകാരം ലഭിച്ചത്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് , ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് സ് , ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ് സ് അംഗീകാരങ്ങളും ആഗ്നയാമിക്ക് ലഭിച്ചിട്ടുണ്ട്.
ഓമശ്ശേരി സ്വദേശികളായ മാധ്യമ പ്രവർത്തകർ അജയ് ശ്രീശാന്തിന്റെയും ശ്രുതി സുബ്രഹ്‌മണ്യന്റെയും മകളാണ് ആഗ്നയാമി.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ എസ് എസ് ജി ചെയർമാൻ സെബാസ്റ്റ്യൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടിഎ പ്രസിഡന്റ് അബ്ദുൾ സത്താർ, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് തോമസ് ജോൺ , പൂർവ വിദ്യാർഥികളായ സി കെ വിജയൻ സാബു ജോൺ , അബൂബക്കർ വേനപ്പാറ സിബി പൊട്ടൻ പ്ലാക്കൽ അധ്യാപകനായ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post