ഗ്രാമത്തെ മാലിന്യമുക്തമാക്കാൻ കുട്ടികൾ സജ്ജം

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും കുട്ടികളെ പങ്കെടുപ്പിച്ച് തിരുവമ്പാടിയിൽ കുട്ടികളുടെ ഹരിതസഭ നടത്തി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ ആശംസകൾ നേർന്നു.

ഹരിതസഭയുടെ ലക്ഷ്യവും പ്രാധാന്യവു എന്ന വിഷയം സെന്റ് ജോസഫ്  സ്കൂൾ പുല്ലൂരാംപാറയുടെ പ്രതിനിധി ദീപിക അവതരിപ്പിച്ചു.ഹരിത സഭയുടെ നടപടിക്രമങ്ങൾ സെന്റ് ജോസഫ് സ്കൂൾ പുല്ലൂരാംപാറയുടെ പ്രതിനിധി അൽക്ക അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ അവതരിപ്പിച്ചു. 

വിവിധ സ്കൂളുകളെ പ്രതിനീകരിച്ച് അൽക , ടെസ് മരിയ, കാതറിൽ , ഫർഹ, സാവിയോ, ആൻമരിയ, ഹംദൂന, നൈറ, ഷാബിൽ , ഷോൺ , അശ്വനി തുടങ്ങിയവർ സ്കൂൾ തല റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

മെമ്പർമാരായ മഞ്ജു ഷിബിൻ, രാധമണി, ബീന ആരാംപുറത്ത്, അപ്പു കോട്ടയിൽ ലിസി സണ്ണി തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള  കർമ്മ പദ്ധതിതികൾക്ക് കുട്ടികളുടെ ഹരിതസഭ രൂപം നൽകി.

Post a Comment

Previous Post Next Post