ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗ് 'ചുവട്'സംഗമം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗ് 'ചുവട്' സംഗമം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് ഫാത്വിമ വടിക്കിനിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വനിതാ ലീഗ് ജില്ലാ ജന:സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ടി.എം.ശറഫുന്നീസ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികൾക്ക് വാർഡ് വനിതാ ലീഗിന്റെ ഉപഹാരം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി കൈമാറി.
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി,ജന.സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർ,ട്രഷറർ പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി,ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്,പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ,ജന:സെക്രട്ടറിയും ബ്ലോക് പഞ്ചായത്ത് മെമ്പറുമായ എസ്.പി.ഷഹന,ട്രഷറർ പി.വി.ബുഷ് റ ടീച്ചർ,എം.കെ.പോക്കർ സുല്ലമി,പഞ്ചായത്ത് യൂത്ത്ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ശാഹിദ്,വി.സി.അബൂബക്കർ,കെ.അബ്ദുല്ല,വാർഡ് വനിതാ ലീഗ് ഭാരവാഹികളായ ഇ.കെ.സാബിറ പാറമ്മൽ,എം.ടി.നജ് മ,ജംഷീറ നെച്ചൂളി,ഫാത്വിമ സുഹറ ചേറ്റൂർ,സുബീന നെച്ചൂളി,ത്വാഹിറ എന്നിവർ സംസാരിച്ചു.വാർഡ് വനിതാ ലീഗ് ജന:സെക്രട്ടറി ഹസീന പാറമ്മൽ സ്വാഗതവും ട്രഷറർ എം.ടി.ഹാജറ നന്ദിയും പറഞ്ഞു.വനിതകളുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു സംഗമം.
Post a Comment