താമരശ്ശേരി: 
താമരശ്ശേരി ഉപജില്ല കലാമേള നവംബർ 15, 16 തിയ്യതികളിൽ താമരശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. 

സ്റ്റേജിതര മത്സരങ്ങൾ നവംബർ 10 ന് കാരാടി ഗവ.യു.പി.സ്കൂളിലാണ് നടക്കുക. മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.


 സ്വാഗത സംഘം രൂപീകരണ കൺവൻഷൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 

പി.ടി.എ പ്രസിഡണ്ട് അശ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. 
ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.സതീഷ് കുമാർ മേള സംബന്ധിച്ച വിശദീകരണം നടത്തി. 
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദ നാസർ, കൊടുവള്ളി ബി പി.സി മെഹറലി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടി.വി ഗീതാമണി,എൽ .പി സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് വാർഡ് മെമ്പർ മൻജിത ,പി.ടി.എ, എസ്.എം.സി മെമ്പർമാർ ,എച്ച്.എം ഫോറം ഭാരവാഹികൾ ആശംസകൾ നേർന്ന് സംസാരിച്ചു.


 താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ മഞ്ജുള പി.ബി സ്വാഗതവും എച്ച് എം ഫോറം കൺവീനർ എം.അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

മേളയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ ചെയർമാനും താമരശ്ശേരി ' ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ മഞ്ജുള പി.ബി ജനറൽ കൺവീനറും ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ടി.സതീഷ് കുമാർ ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഫോട്ടോ: ഉപജില്ലാ കലാമേള സ്വാഗത സംഘം രൂപീകരണ കൺവൻഷൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post