ഓമശ്ശേരി: ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധതയോട് ലോകരാഷ്ട്രങ്ങൾ സ്വീകരിക്കുന്ന മൗന നിലപാടിൽ പ്രതിഷേധിച്ച് അൽ ഇർശാദ് വിദ്യാർത്ഥി സംഘടന മുർശിദുസ്സുന്ന ഓമശ്ശേരിയിൽ സംഘടിപ്പിച്ച സമാധാന സായാഹ്നം ശ്രദ്ധേയമായി. തെച്ച്യാട് അൽ ഇർശാദ് ഹിഫ്ള് - ദഅവ കോളേജുകളിൽ പഠിക്കുന്ന 100 വിദ്യാർത്ഥികളാണ് ഫ്രീപലസ്തീൻ എന്ന ഹാഷ്ടാഗിനു പിന്നിൽ അണിനിരന്നത്.
ഹാഫിള് നസൽ അണ്ടോണ പ്രാർത്ഥന നടത്തി.
ഹിഷാം വട്ടോളി സ്വാഗതവും ഹാഫിള് റാഷിദ് തെച്യാട്, ഹാഫിള് ശുഐബ് കാന്തപുരം എന്നിവർ സന്ദേശ പ്രഭാഷണവും നടത്തി.
ഫാഫിള് ഫർഹാൻ ഓമശ്ശേരിയും, മുഹമ്മദ് റിശാൽ ചേളാരിയും ഫലസ്തീൻ കവിതകളാലപിച്ചു. ഫലസ്തീൻ പ്രമേയമായി വന്ന കവിതകൾ സംഗമത്തെ കൂടുതൽ ജനകീയമാക്കി. ഹിഫ്ള് വിദ്യാർത്ഥികളായ ജാസിം ഹുസൈനും, മുഹമ്മദ് സജ്ജാദും ഫലസ്തീനിൽ വെന്തുമരിക്കുന്ന പിഞ്ചുകുഞ്ഞുളെ പ്രതീകവത്കരിച്ച് പൊതുമധ്യത്തിൽ പ്രസംഗങ്ങൾ നടത്തി.
മലയാള ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും മുഴങ്ങിയ മുദ്രാവാക്യങ്ങൾ നിരത്തുകളിൽ പ്രകമ്പനം കൊണ്ടു. ഹാഫിള് സുലൈം പുത്തൂർ, ഹാഫിള് സഹൽ ബുസ്താൻ എന്നിവരാണ് മുദ്രാവാക്യങ്ങൾ മുഴക്കിയത്. ചരിത്രത്തിൽ നിന്ന് മാഞ്ഞു പോവുന്ന പലസ്തീൻ ജനതയുടെ വേദനകളും മനോവികാരങ്ങളും കവിതകളിലും മുദ്രാവാക്യങ്ങളിലും നിറഞ്ഞു നിന്നു.
വിദ്യാർഥി സമൂഹം അകാദമിക വ്യവഹാരങ്ങളിൽ വികസനാത്മക പുരോഗതികൾക്കു പകരം യുദ്ധവും മനുഷ്യത്വ വിരുദ്ധതയും ചർച്ച ചെയ്യപ്പെടേണ്ടി വരുന്നതിലുള്ള അസാംഗത്യമാണ് പ്രഭാഷണങ്ങിലൂടെ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയത്.
ദഅവ വിദ്യാർത്ഥി ഹാഫിള് സിനാൻ അരീക്കോട് നന്ദി പറഞ്ഞു.
Post a Comment