കട്ടിപ്പാറ :
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും റാങ്ക് ലിസ്റ്റ് ക്രമക്കേടുകൾ പരിഹരിക്കുക,
നിലവിലെ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ. ഡി. എഫ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
അംഗനവാടി ജീവനക്കാരുടെ ഇന്റർവ്യൂ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് നടത്തിയത്.
പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെപ്പോലും പരിഗണിക്കാതെ രാഷ്ട്രീയ രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണ് യുഡിഎഫ് ഭരണസമിതി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് എൽഡിഎഫ്.
രണ്ട് വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ആളുകളെ പരിഗണിക്കാതെയാണ് ഒരു ദിവസം പോലും പരിചയമില്ലാത്തവർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്.
ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും സ്വജന പക്ഷപാതവും തുടർക്കഥയാവുകയാണെന്ന് എൽ.ഡി. എഫ് അഭിപ്രായപ്പെട്ടു.
മാർച്ച് സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി. സി വാസു ഉദ്ഘാടനം ചെയ്തു.
പി. സി തോമസ് അധ്യക്ഷത വഹിച്ചു.നിധീഷ് കല്ലുള്ളതോട്, കെ കെ അപ്പുക്കുട്ടി, സി പി നിസാർ, കെ വി സെബാസ്റ്റ്യൻ, എൻ ഡി ലൂക്ക,കരീം പുതുപ്പാടി, സീന സുരേഷ്, പി എ ലത്തീഫ് എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികളും ഉദ്യോഗാർത്ഥികളുമുൾപ്പെടെ നിരവധി പേർ പങ്കാളികളായി.
Post a Comment