കൊടുവള്ളി :എരവണ്ണൂർ എ. യു. പി. സ്കൂളിലെ പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ള അധ്യാപകരെ വിദ്യാലയത്തിൽ കയറി മർദ്ദിച്ച പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് കെ. പി. എസ്. ടി. എ കൊടുവള്ളി സബ്ബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം കെ. പി. എസ്. ടി. എ സംസ്ഥാന നിർവാഹക സമിതി അംഗം പി. എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു യോഗത്തിൽ സബ്ബ് ജില്ലാ പ്രസിഡന്റ് എൻ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണൻ,പി. സിജു,കെ രഞ്ജിത്ത്, കെ. കെ. ജസീർ, ബെന്നി ജോർജ് ജിലേഷ് കാവിൽ, ജ്യോതി. ജി. നായർ നീരജ് ലാൽ എന്നിവർ സംസാരിച്ചു.
Post a Comment