ഓമശ്ശേരി :
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരി യൂണിറ്റും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഓമശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും.ഹോട്ടൽ കൂൾബാറുകളിലെയും കുടിവെള്ളം ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്ന് വേണ്ടി ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .
ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ കെ .കരുണാകരൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷവഹിച്ച യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടിയോഗം ഉൽഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്റ്റർ ഉണ്ണികൃഷ്ണൻ കെ.എം മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ കെ എച്ച് ആർ എ ജില്ലാവർക്കിങ് പ്രസിഡണ്ട് കബീർ ഹുമയൂൺ, യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറുവോട് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ എം.കെ.അബ്ദുല്ല, വ്യാപാരിസമിതി മേഘല സെക്രട്ടറിഒ.കെ നാരായണൻ , വാർഡ് മെമ്പർ ഇബ്രാഹിം , കെ എച്ച് ആർ എ യൂണിറ്റ് സെക്രട്ടറി യൂസുഫ് വി.സി പപ്പാസ്സ് സ്വാഗതവും. ട്രഷറർ അൻവർ ഹുസ്സൈൻ മക്കാനി നന്ദിയും പറഞ്ഞു തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ മാരായ മഞ്ജുഷ ടി. ഒ .പ്രനിഷ. എം ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment