താമരശ്ശേരി : എൽ ഐസിയെ പൊതുമേഖലയിൽ നിലനിർത്തുക, ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വവും ഉറപ്പു വരുത്തുക, ഇൻഷൂറൻസ് മേഖലയിൽ നടപ്പാക്കുന്ന പുതിയ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ആനത്തലവട്ടം ആനന്ദൻ നഗറിൽ വെച്ച് നടന്ന എൽ ഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി ഐ ടി യു ) താമരശ്ശേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

സമ്മേളനം സി ഐടി യു താമരശ്ശേരി ഏരിയ സെക്രട്ടറി ടി സി വാസു ഉത്ഘാടനം ചെയ്തു.പ്രസിഡന്റ്‌ കെ സി പ്രമോദ് അധ്യക്ഷനായി.സെക്രട്ടറി എം പി സജിത്ത്കുമാർ പ്രവർത്തനറിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി കെ അനിൽ കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

വിവിധ മേഖലയിലെ പ്രതിഭകളെ മൊമെന്റോ നൽകി ആദരിച്ചു. സി ഐ ടി യു ഏരിയ വൈസ് പ്രസിഡന്റ്‌ ടി ടി മനോജ്‌ കുമാർ,യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എം ശ്രീധരൻ, ജില്ലാ പ്രസിഡന്റ്‌ എ അശോകൻ, ഡിവിഷൻ കമ്മിറ്റി അംഗം എം രാധാലക്ഷ്മി,ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ജൂലി എം എ, പി എം മഹേന്ദ്രൻ, ഐ ഉണ്ണികൃഷ്ണൻ, ടി ചാത്തുകുട്ടി, കെ എൻ മനോജ്‌, യു ഗോവിന്ദൻ എന്നിവർ സംസാരിച്ചു. എം കെ ആസ്യ സ്വാഗതവും ഷീന ഇ സി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post