ബാലുശ്ശേരി : ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ന്റെ ഇന്ത്യ സന്ദർശനത്തിൽ പ്രതിഷേധിച്ച്
സാമ്രാജ്യത്വ-സയണിസ്റ്റ്-ഫാഷിസ്റ്റ് കൂട്ടുകെട്ടിനെതിരെ
എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന
'ബഹു ജന പ്രതിഷേധത്തിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ
ഇന്ന് വൈകുന്നേരം ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് ഉദ്ഘാടനം ചെയ്തു ,
മണ്ഡലം പ്രസിഡണ്ട് നവാസ് എൻ വി അധ്യക്ഷത വഹിച്ചു , ഉമർ, റാഷിദ് പി ടി തുടങ്ങിയവർ സംസാരിച്ചു.
Post a Comment