തിരുവമ്പാടി : 
നവകേരള സദസ്സിന്റെ മറവിൽ കോഴിക്കോട് ജില്ലയിൽ വ്യാപകമായ കരുതൽ തടങ്കലും ,പോലീസ് നരനായാട്ടും, ഡിവെഎഫ്ഐ അക്രമവുമാണ് നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിൽ ഇറങ്ങിയതു കൊണ്ട് സാധാരണക്കാർ വീടിന് പുറത്തിറങ്ങരുതെന്ന ഫാസിസ്റ്റ് സമീപനമാണ് ഭരണകൂടം സ്വകരിച്ചിരിക്കുന്നത്.

 ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലും ക്രൂരമായി മർദ്ദിക്കുകയും പോലീസ് കസ്റ്റടിയിൽ വെയ്ക്കുകയും ചെയ്തു. 

ഈ നടപടികളിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജോർജ് പാറെക്കുന്നത്ത്, ഹനീഫ ആച്ചപ്പറമ്പിൽ, ഏലിയാമ്മ ജോർജ്‌ , രാമചന്ദ്രൻ കരിമ്പിൽ, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട് , ഷിജു ചെമ്പനാനി, ബിനു സി.കുര്യൻ, അമൽ ടി. ജയിംസ്‌, ലിസി മാളിയേക്കൽ, ബിന്ദു ജോൺസൺ, ലിസ്സി സണ്ണി, ഷൈനി ബെന്നി, ബാബു മുത്തേടത്ത്, പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ബിജു വർഗ്ഗീസ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post