മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട.
നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു.
87 വയസ്സായിരുന്നു.
മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു.
ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.
Post a Comment