തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായ വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗ്രമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവംബർ 25 (ശനി) രാവിലെ 10 മണിക്ക് സേക്രഡ് ഹാർട്ട് യു.പി സ്കൂളിൾ വെച്ചാണ് ക്യാമ്പ് .
ശാരീരിക പ്രയാസങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് അനുയോജ്യമായ ഉപകരണങ്ങൾ, പരിഹാര സംവിധാനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ശാരിരിക പ്രയാസങ്ങൾ നേരിടുന്ന 60 വയസ് കഴിഞ്ഞ ഗ്രാമത്തിലെ മുഴുവൻ വയോജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതും തുടർന്ന് പദ്ധതിയുടെ ഭാഗമായി ചലന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതുമാണ്.
إرسال تعليق