താമരശ്ശേരി :
നവംബർ 1 കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) 30-ാം സംസ്ഥാന സമ്മേളനം 2023 നവംബർ 11, 12, 13 തിയ്യതികളിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ നടക്കുന്നതിന്റെ ഭാഗമായി പതാക ദിനം താമരശ്ശേരി ഏരിയയിൽ സമുചിതമായി ആചരിച്ചു നരിക്കുനി സഹകരണ ബാങ്കിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ പ്രദീപൻ പതാക ഉയർത്തി.
താമരശ്ശേരി സഹകരണ ബാങ്കിൽ ഏരിയാ സെക്രട്ടറി കെ വിജയകുമാർ ,കൊടുവള്ളി സഹകരണ ബാങ്കിൽ ഏരിയാ പ്രസിഡണ്ട് വന്ദീപ് രാജു കെ , കൊടുവള്ളി പട്ടികജാതി സഹകരണ സംഘത്തിൽ വാസുദേവൻ സി, താമരശ്ശേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ഏരിയാ ട്രഷറർ അജിത കെ വി ,താമരശ്ശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഏരിയാ കമ്മിറ്റിയംഗം ശ്രീജ എം,
കോടഞ്ചേരി സർവ്വീസ് ബാങ്കിൽ യൂണിറ്റ് പ്രസിഡണ്ട് ബാബു കുര്യൻ , കോടഞ്ചേരി വനിത സഹകരണ സംഘത്തിൽ ഏരിയാ ജോ : സെക്രട്ടറി ജിതിൻ മൈക്കിൾ , പുതുപ്പാടി സർവ്വീസ് ബാങ്കിൽ പി വി മുരളീധരൻ , എളേറ്റിൽ അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സൊസൈറ്റിയിൽ ഹരീഷ് എസ് എന്നിവർ പതാക ഉയർത്തി.
Post a Comment