താമരശ്ശേരി : പള്ളിപ്പുറം ചാലക്കര ജി എം യു പി സ്കൂളിൽ നിന്നും സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും കായിക മേളയിലും വലിയ നേട്ടങ്ങൾ നേടിയ കലാ കായിക പ്രതിഭകളെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനുമോദിച്ചു .
വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച നൂറിലധികം പ്രതിഭകളും വിജയ ശില്പി കളായ മുഴുവൻ അധ്യാപകരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .
സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പ്രൗഢമായ ചടങ്ങിൻ്റെ ഉൽഘാടനം നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ഇഖ്ബാൽ പൂക്കോട് അധ്യക്ഷനായ പരിപാടിയിൽ പൂർവ്വ വിദ്യാർഥി പ്രതിനിധി ഷാജൽ സി.എച്ച് സ്വാഗതവും സ്റ്റാഫ് പ്രതിനിധി നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു . അലി തച്ചംപൊയിൽ, മുജീബ് ചാലക്കര, ഹബീബ് തമ്പി എന്നിവർ സംസാരിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരവിതരണവും നടത്തി .
ഷമീം വി.സി, റിയാസ് പി.സി , റിയാസ് പി , ഷഫീഖ് പൊയിൽ , ഷൈജൽ എൻ.പി , അൻവർ ഇ.കെ , ആഷിക് , ജസീൽ , ഷിബു ലാൽ , മുശാരിഫ് , ജംഷീർ മേത്തൽ തുടങ്ങിയവരും സ്കൂളിലെ അധ്യാപകരും എം പി ടി എ, എസ് എം സി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.
Post a Comment