ന്യൂഡല്‍ഹി: മിസോറാമും ഛത്തീസ്ഗഢും ഇന്ന് പോളിങ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ 40 നിയമസഭാ സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കും. 90 നിയമസഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പാണിന്ന്. 20 സീറ്റില്‍ ഇന്ന് ജനം വിധിയെഴുതും. ഈ മാസം 17-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 

ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ അടുത്ത മാസം 3-ന് നടക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറിൽ ഇന്നലെ സ്ഫോടനം ഉണ്ടായി. ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

വോട്ടെടുപ്പ് കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളില്‍ സുരക്ഷ കടുപ്പിച്ചു. 12 നിയമസഭാ മണ്ഡലങ്ങളുള്ള നക്‌സൽ ബാധിത ബസ്തർ ഡിവിഷനിലെ പ്രദേശങ്ങളിൽ 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഛത്തീസ്ഗഢിൽ സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. കര്‍ഷക ക്ഷേമ പദ്ധതികള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മോദി പ്രഭാവം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

8.57 ലക്ഷത്തിലധികം വോട്ടർമാരാണ് മിസോറാമിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. 74 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. 600-ലധികം പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷാ കവചമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ ഡിവിഷനിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 149 പോളിംഗ് സ്റ്റേഷനുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കും സുരക്ഷാ ക്യാമ്പുകളിലേക്കും മാറ്റി

Post a Comment

أحدث أقدم