തിരുവമ്പാടി: 
ഓടി കൊണ്ടിരുന്ന
കാറിന് തീപിടിച്ചു.
പുല്ലൂരാംപാറ റൂട്ടിൽ കറ്റ്യാടിനു സമീപമാണ് സംഭവം.
ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്റെ കാർ ആണ് അപകടത്തിൽപ്പെട്ടത്. 

സർവ്വീസ് സ്റ്റേഷനിൽ നിന്ന് കാർ സർവീസ് ചെയ്തുവരുമ്പോഴാണ് 
എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടർന്നത്.

തീ കണ്ടതിനെ തുടർന്ന് ബിബിൻ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് തീ അണക്കാൻ ശ്രമിച്ചു.

 പിന്നീട് മുക്കത്തുനിന്ന് 2 യൂണിറ്റ് അഗ്നിശമനസേനയെത്തി തീ പൂർണമായും അണച്ചു. കാറിന്റെ മുൻ ഭാഗവും സീറ്റും പൂർണമായി കത്തിനശിച്ചു.


Post a Comment

أحدث أقدم