പാലക്കാട് ഒറ്റപ്പാലത്ത് പൊലീസ് ജീപ്പ് തകര്‍ത്തു. സംഭവത്തില്‍ വാണിയംകുളം സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്തിയിട്ടിരുന്ന ഒറ്റപ്പാലം പൊലീസിന്റെ ജീപ്പാണ് യുവാവ് തകര്‍ത്തത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധമാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ക്കാന്‍ കാരണമായതെന്ന് ശ്രീജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പാണ് തകര്‍ത്തത്.

ശ്രീജിത്തിന് ചില മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
 

Post a Comment

أحدث أقدم