തിരുവമ്പാടി :
എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം പ്രമാണിച്ച് കോഴിക്കോട് സർക്കിൾ സഹകരണ യൂണിയനും തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) വിനു K.Z സെമിനാർ ഉദ്ഘാടനം ചെയ്തു.
ഈ കാലഘട്ടത്തിൽ സഹകരണ പ്രസ്ഥാനം പല വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആർക്കും കഴിയില്ല എന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു. കേരളത്തിൽ സഹകരണ പ്രസ്ഥാനം ജനങ്ങൾ ഏറ്റെടുത്തതാണെന്നും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം ജനങ്ങളുടെ നന്മക്കും, നാടിന്റെ വളർച്ചക്കും ആണ് ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ "വായ്പേതര സഹകരണ സംഘങ്ങളുടെ പുനരുഇജീവനവും സാമ്പത്തിക ഉൾപ്പെടുത്തലും" എന്ന വിഷയത്തെ ആസ്പദമാക്കി സഹകരണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ S.K മോഹൻദാസ് പ്രബന്ധം അവതരിപ്പിച്ചു. തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ മെമ്പർ P.M തോമസ്, മാർക്കറ്റിംഗ് സൊസൈറ്റി സെക്രട്ടറി പ്രശാന്ത് കുമാർ P.N എന്നിവർ പ്രസംഗിച്ചു.
Post a Comment