കണ്ണൂർ: നവകേരള സദസ്സിൽനിന്ന്‌ പ്രതിപക്ഷം മാറി നിൽക്കുന്നത്‌ ശരിയായില്ലെന്ന്‌ തലശേരി അതിരൂപത ആർച്ച് ബിഷപ്  മാർ ജോസഫ് പാംപ്ലാനി. ജനപക്ഷത്തുനിന്നാണ് നവകേരളസദസ്സ് സംസാരിക്കുന്നതെന്നും ആർച്ച് ബിഷപ് കണ്ണൂരിലെ പ്രഭാത യോഗത്തിൽ  പറഞ്ഞു. സെക്രട്ടറിയറ്റിൽ പോയാൽ പോലും മന്ത്രിമാരെ ഒന്നിച്ച്‌ കാണാൻ കഴിയില്ല. ഇവിടെ നമ്മളിലൊരാളായി എല്ലാവരെയും കാണാൻ കഴിയുന്നത്‌ സുപ്രധാന സംഭവമാണ്‌.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ വിശ്വസിക്കുന്നു. കാരണം ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നമ്മൾ കണ്ടു. റബറിന്റെ തറവില 250 രൂപയെങ്കിലും ലഭിച്ചാൽ മലയോര കർഷകർ തൃപ്തരാവും. 

വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്തി എന്നിവ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ആർച്ച്‌ ബിഷപ്‌ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post