ഓമശ്ശേരി: 2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു.
ഓമശ്ശേരി ഐ.ഡബ്ലിയു.ടി.ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി 2024-25 വാർഷിക പദ്ധതി വിശദീകരിച്ചു.
ക്ഷേമാര്യ സ്റ്റാന്റ്ംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ വി.എം.രമാദേവി,കെ.അബ്ദുൽ ലത്വീഫ് ഓമശ്ശേരി(പരിവാർ),പ്ലാൻ ക്ലാർക്ക് കെ.ടി.അനീഷ് മാധവൻ,പ്രോജക്റ്റ് അസിസ്റ്റന്റ് ടി.ശ്രീലക്ഷ്മി,ഹെൽത്ത് ഇൻസ് പെക്ടർ ഒ.എം.സുനു എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി ഗ്രാമസഭയിൽ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നായി നൂറിൽ പരം പേർ പങ്കെടുത്തു.ഓമശ്ശേരിയിൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.ആസൂത്രണ സമിതി യോഗം,വർക്കിംഗ് ഗ്രൂപ്പ് സംഗമം,19 വാർഡുകളിലും ഗ്രാമസഭകൾ,വയോജന ഗ്രാമസഭ,പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു.വിവിധ തലങ്ങളിലുള്ള വിശദമായ ചർച്ചകൾക്കൊടുവിൽ കരട് പദ്ധതി രേഖ അന്തിമമാക്കും.
ഓമശ്ശേരി:ഓമശ്ശേരിയിൽ ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment