കൂരാച്ചുണ്ട് : കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ പ്രഥമ പ്രധാനാധ്യാപകനും, കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ പെരിയപ്പുറത്ത് ജോൺ പി.മാത്യു (88) നിര്യാതനായി.
സംസ്കാരം ഇന്ന് (27-12-2023-ബുധൻ) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: അന്നമ്മ കോട്ടയം മാഞ്ഞൂർ തയ്യിൽ കുടുംബാംഗം.
മക്കൾ: മാക്സിൻ (റിട്ട.അധ്യാപകൻ സെന്റ് മേരീസ് എച്ച്എസ് കല്ലാനോട്), റെക്സിൻ (ബെംഗളുരു), ലിക്സി (അധ്യാപിക, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് പയ്യാവൂർ).
മരുമക്കൾ: മാഗി കൈതക്കുളം (പന്തിരിക്കര), നീന തെരുവപ്പുഴ (കാഞ്ഞങ്ങാട്), മെയ്ജിൻ പുതിയേടത്ത്താഴെ, ഉളിക്കൽ (അധ്യാപകൻ എടയന്നൂർ എച്ച്എസ്എസ് കണ്ണൂർ).
സഹോദരങ്ങൾ: പരേതരായ ഫാ.ജോസഫ് പെരിയപ്പുറത്ത്, അന്നമ്മ പൊരുന്നേടത്ത് (മൂവാറ്റുപുഴ), സിസ്റ്റർ പംക്രസിയ, കുര്യൻ (മുളക്കുളം), ഫാ.ആബേൽ (കൊച്ചിൻ കലാഭവൻ സ്ഥാപകൻ), പ്രഫ.പി.എം.ചാക്കോ (പ്രിൻസിപ്പൽ സെന്റ് തോമസ് കോളജ് പാലാ), പ്രഫ.പി.എം.തോമസ് (ആർഇസി ചാത്തമംഗലം), സിസ്റ്റർ ഗ്ലോറിയ.
Post a Comment