കോ​ഴി​ക്കോ​ട്:  പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്. ചൊ​വ്വാ​ഴ്ച ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന എ​ല്‍.​പി.​ജി ഓ​പ​ണ്‍ ഫോ​റ​ത്തി​ല്‍ പ​രാ​തി​ക​ള്‍ കേ​ട്ട​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. 

റീ​ഫി​ല്‍ സി​ലി​ണ്ട​ര്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍കു​ന്ന​തി​ന് നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ഏ​ജ​ന്‍സി ഷോ​റൂ​മി​ല്‍നി​ന്ന് അ​ഞ്ച് കി.​മീ​റ്റ​ർ ദൂ​ര​പ​രി​ധി​വ​രെ സൗ​ജ​ന്യ ഡെ​ലി​വ​റി​യാ​ണ്. 
അ​തി​നു​ശേ​ഷ​മു​ള്ള ഓ​രോ അ​ഞ്ച് കി.​മീ​റ്റ​ർ ദൂ​ര​ത്തി​നും നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 

ഗ്യാ​സി​ന്റെ വി​ല​യും ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ന്‍ ചാ​ര്‍ജും ബി​ല്ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ബി​ല്‍ തു​ക മാ​ത്ര​മേ ഉ​പ​ഭോ​ക്താ​വി​ല്‍നി​ന്ന് വാ​ങ്ങാ​ന്‍ പാ​ടു​ള്ളൂ.

നി​ശ്ച​യി​ച്ച​തി​ലും കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞാ​ല്‍ ഏ​ജ​ന്‍സി​യു​ടെ ലൈ​സ​ന്‍സ് ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കും.

 അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് പ​രാ​തി ന​ല്‍ക​ണ​മെ​ന്നും പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ തൂ​ക്ക​ത്തി​ല്‍ 
കു​റ​വ് വ​രു​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സി​ലി​ണ്ട​റി​ന്റെ തൂ​ക്കം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡെ​ലി​വ​റി വാ​ഹ​ന​ത്തി​ല്‍ തൂ​ക്കു​മെ​ഷീ​ന്‍ നി​ര്‍ബ​ന്ധ​മാ​യും വേ​ണം.

 പാ​ച​ക വാ​ത​ക വി​ത​ര​ണ ഗോ​ഡൗ​ണി​ലും വാ​ഹ​ന​ങ്ങ​ളി​ലും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്ത​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു.

 സി​ലി​ണ്ട​ര്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക​ള്‍ക്കെ​തി​രെ ഓ​പ​ണ്‍ ഫോ​റ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്നു. 
റെ​സി​ഡ​ന്‍സ് കൂ​ട്ടാ​യ്മ​ക​ളും ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വി​ത​ര​ണ​വും തൂ​ക്ക​വും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ചു.

അ​ധി​ക​മാ​യി ഒ​രു സി​ലി​ണ്ട​ര്‍കൂ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ​ണ്‍ ഫോ​റ​ത്തി​ല്‍ എ​ത്തി​യ ക​ട്ടി​പ്പാ​റ​യി​ലെ നി​ര്‍ധ​ന​യാ​യ വീ​ട്ട​മ്മ​ക്ക് സി​ലി​ണ്ട​റി​ന്റെ ഡെ​പ്പോ​സി​റ്റ് തു​ക മ​ല​ബാ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് സി.​ഇ. ചാ​ക്കു​ണ്ണി കൈ​മാ​റി. എ.​ഡി.​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് തു​ക പ​ട്ടേ​രി​കു​ടി​യി​ല്‍ ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍സി മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് ക​ബീ​റി​നെ ഏ​ൽ​പി​ച്ചു.

ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ എ​സ്.​ഒ. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി.​പി.​സി.​എ​ല്‍ സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ സ​ച്ചി​ന്‍ കാ​ഷ്യേ, ജി​ല്ല സ​പ്ലൈ ഓ​ഫി​സ് ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി. ​സ​ദാ​ശി​വ​ന്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍മാ​ര്‍, ഗ്യാ​സ് ഏ​ജ​ന്‍സി ഡീ​ല​ര്‍മാ​ര്‍, വി​ത​ര​ണ​ക്കാ​ര്‍, ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
 

പാചക വാതക വിതരണം; അഞ്ചു കിലോമീറ്റര്‍ ചുറ്റളവ് വരെ ഫ്രീസോണ്‍

അംഗീകൃത പാചക വിതരണ ഏജന്‍സികള്‍ റീഫില്‍ ചെയ്ത സിലിണ്ടറുകള്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിക്കുന്നതിന് ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഫ്രീസോണ്‍ ആയിരിക്കും. ബില്‍ തുകയില്‍ കൂടുതല്‍ തുക സര്‍വ്വീസ് ചാര്‍ജ്ജായി ഉപഭോക്താവില്‍ നിന്നും ഈടാക്കാന്‍ പാടില്ല. അഞ്ചു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ 20 രൂപയും, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 35 രൂപയും, 15 മുതല്‍ 20 കിലോമീറ്റര്‍ വരെ 45 രൂപയും, 20 കിലോമീറ്ററിന് മുകളില്‍ 60 രൂപയുമാണ് വീടുകളില്‍ എത്തിക്കുന്നതിനുള്ള നിയമാനുസൃത തുക. കൂടുതല്‍ ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നൽകാം. കൂടാതെ സിലിണ്ടറുകളുടെ അളവില്‍ സംശയം തോന്നിയാല്‍ ഉപഭോക്താവിന് ഭാരം അറിയാന്‍ അവകാശമുണ്ടെന്നും വിതരണക്കാരന്‍ സിലിണ്ടര്‍ തൂക്കി നല്‍കേണ്ടതുമാണ്. സിലിണ്ടര്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും തൂക്കം ബോധ്യപ്പെടുത്താത്ത പക്ഷവും ഉപഭോക്കാവിന് പരാതി നല്‍കാം.

Post a Comment

Previous Post Next Post