കോടഞ്ചേരി:
യുവാവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ കോടഞ്ചേരി പോലീസ് മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചൻ്റെ മകൻ നിതിൻ (25) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട കുപ്പായക്കോട് കൈപ്പുറം സ്വദേശി വേളങ്ങാട്ട് അഭിജിത് (26),തിരുവമ്പാടി 
പാമ്പിഴഞ്ഞപാറ സ്വദേശി മുഹമ്മദ്‌ അഫ്സൽ, മുക്കം മലാംകുന്ന്  സ്വദേശി മുഹമ്മദ്‌ റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ.

 മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. 
മൊത്തം നാല് പ്രതികൾ ആണുള്ളത്  നാലു പ്രതികളും പോലീസ് കസ്റ്റഡിയിൽ. ഒരാൾക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല. മരിച്ചയാളും പ്രതികളും എല്ലാം സുഹൃത്തുക്കളാണ്. 
പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.


 യുവാവിനെ മരിച്ച നിലയിൽ ഇന്നലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയിരുന്നു.
 കൊലപാതകമെന്ന് പ്രാഥമിക വിവരം ശരിവയ്ക്കുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
നൂറംതോട്‌ സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25)  മരിച്ച നിലയിൽ കണ്ടെത്തിയത് .

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു.


Post a Comment

Previous Post Next Post